22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

January 20, 2024
September 28, 2023
September 8, 2023
August 10, 2023
July 12, 2023
April 29, 2023
February 17, 2023
January 25, 2023
December 18, 2022
December 6, 2022

ഉത്തരകൊറിയക്ക് ആദ്യ വനിത വിദേശകാര്യമന്ത്രി

Janayugom Webdesk
June 11, 2022 12:06 pm

ഉത്തരകൊറിയയിൽ മുതിർന്ന നയത​ന്ത്ര പ്രതിനിധി ചോ സൺ ഹുയിയെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ. നേരത്തേ ഉപ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട് ചോ.

പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ​അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് ചോയെ വിദേശകാര്യമന്ത്രിയായി നിയമിക്കാൻ തീരുമാനമായത്.

മുൻ സൈനിക ഉദ്യോഗസ്ഥനായ റി സോ ഗ്വാവോണിന്റെ പിൻഗാമിയായാണ് നിയമനം. യുഎസുമായുള്ള ആണവചർച്ചകൾ നടന്ന സമയത്ത് ചോ കിമ്മിന്റെ മുഖ്യ സഹായിയായിരുന്നു. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ കിമ്മിനെ അനുഗമിച്ചതും ഇംഗ്ലീഷ് പ്രാവിണ്യമുള്ള ചോ ആയിരുന്നു.

Eng­lish summary;North Kore­a’s first female for­eign minister

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.