17 May 2024, Friday

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ല

web desk
തിരുവനന്തപുരം
May 21, 2023 11:11 pm

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദേശം. ബോര്‍ഡിന്റെ അധീനതയിലുള്ള പല ദേവസ്വങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായും മാസ് ഡ്രില്‍ നടത്തുന്നതായും ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് 2021 മാര്‍ച്ചില്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കുലറിലൂടെ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

ക്ഷേത്ര പരിസരത്ത് ആയുധ‑കായിക പരിശീലനം അനുവദിക്കില്ലെന്നും ക്ഷേത്രത്തിലെ ചടങ്ങുമായി ബന്ധമില്ലാത്ത പ്രവൃത്തികൾ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നാണ് ബോര്‍ഡ് കണ്ടെത്തിയത്. ഉത്തരവ് നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

Eng­lish Sam­mury: Thiru­vithamkur Devas­wom Board will not allow RSS shakhas in temples

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.