22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 24, 2024
November 19, 2024
November 11, 2024
November 11, 2024
November 11, 2024
November 9, 2024
November 8, 2024
November 6, 2024
November 3, 2024

ഒറ്റക്കൊമ്പൻ സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല; താടി ഉപേക്ഷിച്ച് സുരേഷ്‌ഗോപി

Janayugom Webdesk
തിരുവനന്തപുരം
November 6, 2024 5:11 pm

ഒറ്റക്കൊമ്പൻ സിനിമയിൽ അഭിനയിക്കാൻ കേന്ദ്രം അനുമതി നിഷേധിച്ചതോടെ താടി ഉപേക്ഷിച്ച് പുതിയ ലുക്കിൽ സുരേഷ്‌ഗോപി. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നായിരുന്നു ധാരണ. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി താടി നീട്ടി വളര്‍ത്തിയ സുരേഷ് ഗോപി മാസങ്ങളോളം ആ ലുക്കിലാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിയായിരിക്കെ സിനിമയില്‍ അഭിനയിക്കാനുള്ള സുരേഷ്‌ഗോപിയുടെ നീക്കം വിവാദമായതോടെ കേന്ദ്രം തടഞ്ഞു . കേന്ദ്ര‑സംസ്ഥാന മന്ത്രി പദങ്ങളിലുള്ളവര്‍ക്ക് വരുമാനം ലഭിക്കുന്ന മറ്റ് ജോലികള്‍ ചെയ്യാന്‍ നിയമപരമായ വെല്ലുവിളികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഒറ്റക്കൊമ്പനില്‍ പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.