27 February 2026, Friday

Related news

February 7, 2026
February 1, 2026
January 27, 2026
January 22, 2026
January 21, 2026
January 3, 2026
January 2, 2026
January 2, 2026
December 30, 2025
December 14, 2025

യുപിഐ അക്കൗണ്ട് മരവിപ്പിക്കലിനെക്കുറിച്ച് അറിഞ്ഞിട്ടില്ല: റിസര്‍വ് ഗവർണർ

Janayugom Webdesk
കൊച്ചി
June 10, 2023 10:03 pm

യുപിഐ ഇടപാട് നടത്തിയതിന്റെ പേരിൽ കേരളത്തിൽ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ആർബിഐ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ ശക്തികാന്തദാസ്. ഇത് സംബന്ധിച്ചു നൽകിയ പരാതികൾക്കുള്ള മറുപടിയിലായിരുന്നു പ്രതികരണം. ഗൂഗിൾ പേ വഴി സംശയാസ്പദമായ അക്കൗണ്ടുകളിൽ നിന്ന് പണം എത്തിയെന്ന പേരിൽ വ്യാപാരികളുടേതടക്കം നിരവധി അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാനോ പണമെടുക്കാനോ കഴിയാതെ ഇടപാടുകൾ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്ന് ചില വ്യാപാരികൾ ബാങ്കുകളുമായി ബന്ധപ്പെട്ടിരുന്നു. 

അപ്പോഴാണ് അക്കൗണ്ട് മരവിപ്പിക്കപ്പെട്ട വിവരം മിക്കവരും അറിഞ്ഞത്. പൊലീസിന്റെ നാഷണൽ സൈബർ ക്രൈം പോർട്ടൽ (എൻസിസിആർപി) വഴി ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് ബാങ്കുകൾ പറഞ്ഞിരുന്നത്. ഒരു ഇടപാടുകൊണ്ട് മാത്രം അക്കൗണ്ട് ബ്ലോക്ക് ആകുമെന്ന് കരുതാൻ കാരണമില്ലെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി രബി ശങ്കർ പറഞ്ഞു. 

Eng­lish Summary:Not aware of UPI account freeze: Reserve Governor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.