കാസ്റ്റിംഗ് ഡയറക്ടറായ യുവതി ഉന്നയിച്ച ആരോപണങ്ങൾ തള്ളി എം മുകേഷ് എംഎൽഎ. യുവതിയെ ഇതുവരെയും കണ്ടിട്ടില്ല. ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ എന്തായാലും ഭരണപക്ഷമല്ലന്നും തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുകേഷിനെതിരെ 2018 ൽ മീ ടൂ ആരോപണം ഉന്നയിച്ച യുവതി വീണ്ടും രംഗത്തെത്തിയ സാഹചര്യത്തിലാണ് താൻ തെറ്റുകാരനല്ലയെന്ന വാദവുമായി അദ്ദേഹം മുൻപോട്ട് വന്നത്. ആറുകൊല്ലം മുമ്പ് ഇതേ ആരോപണം ഉന്നയിച്ചപ്പോൾ സ്ഥാനാർത്ഥി നിർണയത്തിൽ പോലും എതിരഭിപ്രായം ഉയർന്നിരുന്നു.
രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല ഇതിന് പിന്നില്ലെന്നും മുകേഷ് പറഞ്ഞു. 2018 ൽ അവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ തനിക്ക് ഓർമ്മയില്ലെന്ന് പറഞ്ഞിരുന്നു. പല പ്രാവശ്യം താൻ ഫോൺ വിളിച്ചു, എടുത്തില്ല എന്നാണ് പറയുന്നത്. ഫോണെടുക്കാതെ താനാണോ അല്ലയോ എന്ന് എങ്ങനെ അറിയും. മുമ്പ് നടന്ന കാര്യം ഇപ്പോൾ കൊണ്ടുവരുന്നത് ബാലിശമാണെന്നും മുകേഷ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.