18 December 2025, Thursday

ഒരാഴ്ച തികഞ്ഞില്ല; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത എക്‌സ്‌പ്രസ് വേയില്‍ വെള്ളപ്പൊക്കം, വീഡിയോ

Janayugom Webdesk
ബെരംഗളൂരു
March 18, 2023 3:16 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം നിര്‍വഹിച്ച എക്സ്പ്രസ് ഹൈവേയില്‍ ഒരാഴ്ച തികയുന്നതിന് മുമ്പ് വെള്ളപ്പൊക്കം. ആറ് ദിവസം മുമ്പാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള കർണാടകയിലെ ബെംഗളൂരു-മൈസൂർ ഹൈവേ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്തത്. അതേസമയം വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തെ രാമനഗര മേഖലയിലുണ്ടാ കനത്ത മഴയെ തുടർന്ന് ഹൈവേ വെള്ളത്തിനടിയിലായി.

20 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് എക്‌സ്പ്രസ് വേ റോഡ്. യാത്രാ സമയം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറക്കുമെന്നവകാശപ്പെട്ടുണ്ടാക്കിയ ഹൈവേയാണ് വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ദുരിതക്കടലായി മാറിയത്. വെള്ളക്കെട്ട് കാരണം നിരവധി അപകടങ്ങളും ഇവിടെയുണ്ടായി.

“യാത്രാസൗകര്യം” ഉറപ്പാക്കാനുള്ള ഒരു ഹൈവേ അതിവേഗം “പൊതു സുരക്ഷയെ അപകടപ്പെടുത്തുന്നതിന്റെയും ടോൾ കൊള്ളയടിക്കുന്നതിന്റെയും” ഹൈവേയായി മാറിയതായി കോൺഗ്രസ് എംപി രൺദീപ് സുർജേവാല പ്രതികരിച്ചു.

Eng­lish Sum­ma­ry: Not even a week; Express­way inau­gu­rat­ed by Prime Min­is­ter flooded

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.