7 December 2025, Sunday

Related news

November 19, 2025
November 12, 2025
November 4, 2025
October 14, 2025
September 23, 2025
July 6, 2025
July 2, 2025
March 16, 2025
December 23, 2024
November 23, 2024

എ ആർ റഹ്‌മാന്റെ വിവാഹ മോചനത്തിൽ പങ്കില്ല ; അഭ്യുഹങ്ങളോട് പ്രതികരിച്ച് ബാസിസ്റ്റ് മോഹിനി ഡേ

Janayugom Webdesk
ചെന്നൈ
November 23, 2024 5:18 pm

എ ആർ റഹ്‌മാന്റെ വിവാഹ മോചനത്തിൽ പങ്കുണ്ടെന്ന അഭ്യുഹങ്ങളോട് പ്രതികരിച്ച് റഹ്മാന്റെ ബാന്റിലെ ബാസിസ്റ്റ് മോഹിനി ഡേ. എആർ റഹ്മാനും സൈറ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ മോഹിനി ഡേ താനും വിവാഹമോചിതയാകുകയാണെന്ന് അറിയിച്ചിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു.

റഹ്മാന്റെ വിവാഹമോചത്തിൽ മോഹിനിയ്ക്ക് പങ്കുണ്ടെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് മോഹിനി ഡേ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മോഹിനി ഡേ അഭ്യർത്ഥിച്ചത് . അടിസ്ഥാനരഹിതമായ കിംവദന്തികളോട് പ്രതികരിക്കാനില്ലെന്നും മോഹിനി പറഞ്ഞു.ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് തീരെ താല്പര്യമില്ല എന്നും എന്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നും മോഹിനി പറഞ്ഞു. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും മോഹിനി ഡേ ഇൻസ്റ്റ​ഗ്രാമിൽ പറഞ്ഞു . ഇത്തരം ​ഗോസിപ്പുകൾ യാതൊരു അടിസ്ഥാനമില്ലാത്തവയാണെന്നു പറഞ്ഞ് എആർ റഹ്മാന്റെ മകനും പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.