26 June 2024, Wednesday
KSFE Galaxy Chits

Related news

May 27, 2024
May 21, 2024
May 19, 2024
May 10, 2024
February 28, 2024
February 13, 2024
January 28, 2024
January 26, 2024
January 10, 2024
January 2, 2024

സ്വാതി മാലിവാളല്ല ചര്‍ച്ച ചെയ്യേണ്ട വിഷയം: അഖിലേഷ് യാദവ്

Janayugom Webdesk
ലഖ്നൗ
May 19, 2024 8:01 pm

എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിന് നേരെയുള്ള കയ്യേറ്റശ്രമത്തെക്കാളും രാജ്യം ചര്‍ച്ച ചെയ്യേണ്ട മറ്റ് പ്രധാന വിഷയങ്ങള്‍ വേറെയുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. അരവിന്ദ് കെജ്‌രിവാളിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അഖിലേഷിന്റെ പ്രതികരണം. 

വിഷയത്തില്‍ മൗനം തുടരുന്ന കെജ്‌രിവാളിന്റെ നേര്‍ക്കുള്ള ചോദ്യത്തോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഗുരുതരമായ മറ്റ് വിഷയങ്ങള്‍ക്ക് പകരം ഒരു പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പരാതി വിവാദ വിഷയമാക്കേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ, ന്യൂനപക്ഷ വിരുദ്ധ നിലാപാട് എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. അത്തരം വിഷയങ്ങള്‍ മൂടിവയ്ക്കുന്നതിനാണ് ബിജെപിയും നേതാക്കളും തന്ത്രപരമായ ശ്രമം നടത്തുന്നത്. 

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ടം മുതല്‍ നാലാം ഘട്ടം വരെ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വ്യാപക തെരഞ്ഞെടുപ്പ് അട്ടിമറിയാണ് നടത്തിയത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രധാനമന്ത്രി മോഡി നടത്തിയ മുസ്ലിം വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി നല്‍കിയിട്ടും മൗനം പാലിക്കുന്ന കമ്മിഷന്‍ നിലപാട് ജനാധിപത്യത്തെ കളങ്കപ്പെടുത്തലാണ്. കര്‍ഷക സമരം അടക്കമുള്ള വിഷയങ്ങളില്‍ മോഡി സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ബിജെപിയുടെ സത്വം തുറന്നുകാട്ടുന്നതാണെന്നും അഖിലേഷ് പറഞ്ഞു. 

Eng­lish Summary:Not Swati Mali­w­al, the top­ic to dis­cuss: Akhilesh Yadav
You may also like this video

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.