17 June 2024, Monday

Related news

May 27, 2024
May 24, 2024
May 21, 2024
May 19, 2024
May 9, 2024
May 8, 2024
May 8, 2024
May 6, 2024
April 29, 2024
April 19, 2024

പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍;കോടതിയില്‍ നാടകീയ രംഗങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 27, 2024 1:59 pm

കോടതിയില്‍ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അടുത്ത അനുയായിയായ ബീഭവ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദത്തിനിടെയാണ് സ്വാതി വികാരധീനനായത്. 

ഡല്‍ഹി തിസ് ഹസാരി കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.സ്വാതി മാലിവാള്‍ പരിക്കുകള്‍ സ്വയം ഉണ്ടാക്കിയതായിരിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ഒപ്പം സ്വാതിക്ക് ഗുരുതരമായ പരിക്കുകളില്ലെന്നും വാദിച്ചു. ജാമ്യം മാത്രമാണ് തേടുന്നതെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ബിഭവ് കുമാര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ മെയ് 13ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാനായി രാത്രി ഒമ്പത് മണിയോടെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി. അദ്ദേഹം വീട്ടിലുണ്ടെന്നും ഉടനെ കാണാമെന്നും പറഞ്ഞ് സ്റ്റാഫ് സ്വീകരണമുറിയില്‍ ഇരുത്തി. അതിനിടയിലാണ് ബിഭാവ് കുമാറിനെ കാണുന്നത്. മുഖ്യമന്ത്രിയെ കാണാനെത്തിയെന്ന് പറഞ്ഞപ്പോള്‍ അയാള്‍ മര്‍ദ്ദിച്ചുകൊണ്ടാണ് പ്രതികരിച്ചത്. ശക്തമായി നിരവധി തവണ മര്‍ദിച്ചു.

തള്ളി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കാലില്‍ വലിച്ച് നിലത്തടിച്ചു, ഇതോടെ തല ടേബിളിലിടിച്ച് താഴേക്ക് താന്‍ വീണു. പലതവണ ചവിട്ടി. സഹായമഭ്യര്‍ത്തിച്ച് അലറിയ തനിക്ക് ആരുടെയും സഹായം കിട്ടിയില്ലെന്നാണ് സ്വാതി ഉന്നയിക്കുന്ന പരാതി.

Eng­lish Summary:
Swati Mali­w­al burst into tears; dra­mat­ic scenes in the court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.