23 December 2024, Monday
KSFE Galaxy Chits Banner 2

കിറ്റെക്സ് എംഡിക്കെതിരെ അവകാശ ലംഘന നോട്ടീസ്

Janayugom Webdesk
കൊച്ചി
January 12, 2022 6:55 pm

കിറ്റെക്സ് എംഡി സാബു ജേക്കബിനെതിരെ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ അവകാശ ലംഘന നോട്ടീസ് നൽകി. പരസ്യമായി തന്നെ അപമാനിക്കുന്നുവെന്ന് കാട്ടിയാണ് ശ്രീനിജൻ നിയമസഭാ സ്പീക്കർക്ക് നോട്ടീസ് നൽകിയത്. കഴിഞ്ഞ മാസം കിറ്റക്സിൽ ഉണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചുവെന്നാണ് പരാതി. എംഎൽഎ എന്ന ഭരണഘടനാ പദവിയിൽ സ്വതന്ത്രമായ പ്രവർത്തനത്തിന് സമ്മതിക്കാത്ത തരത്തിലാണ് സാബു ജേക്കബിന്റെ പെരുമാറ്റമെന്നും ശ്രീനിജൻ പറയുന്നു.

കിഴക്കമ്പലം കിറ്റക്സ് കമ്പനിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ പൊലീസ് ജീപ്പ് കത്തിച്ച സംഭവത്തെ തുടർന്നുണ്ടായ ചർച്ചയിലാണ് സാബു ജേക്കബ് ശ്രീനിജനെതിരെ സംസാരിച്ചത്. നമുക്ക് ഏതെങ്കിലും മാന്യനായ ആളുകളോട് സംസാരിക്കാം എന്നും നമ്മളോട് തുല്യരായ ആളുകളുമായി വേണം സംസാരിക്കാനെന്നുമായിരുന്നു സാബു ജേക്കബിന്റെ പരാമർശം.

Eng­lish Sum­ma­ry: Notice of infringe­ment against Kitex MD

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.