ഇടയാറന്മുള എഎംഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന എന്‍എസ്എസ് സപ്തദിന സഹവാസക്യാമ്പില്‍ കൗമാരക്കാരുടെ സ്വഭാവ രൂപീകരണത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയത്തില്‍ പരിശീലനം നടത്തി. എഎംഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എന്‍എസ്എസ് വോളന്റീയര്‍ ലീഡര്‍ അക്ഷയ പ്രദീപ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ പ്രസാദ് മാവിനേത്ത് പരിശീലനത്തിന് നേതൃത്വം നല്‍കി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സംഗീത എം ദാസ് വ്യക്തിത്വ വികസനത്തിന് മാധ്യമങ്ങളുടെ ആവശ്യകതയെപ്പറ്റി മുഖ്യ പ്രഭാഷണം നടത്തി. മൈക്രോസെന്‍സ് കമ്പ്യൂട്ടേഴ്സ് ഡയറക്ടര്‍ സന്തോഷ് അമ്പാടി, എന്‍എസ്എസ് വോളന്റീയര്‍ കെസിയ ജോസ്, എന്‍എസ്എസ് വോളന്റീയര്‍ ആദര്‍ശ് പ്രദീപ് എന്നിവര്‍ സംസാരിച്ചു. രാവിലെ 8.30ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലാലി ജോണ്‍ പതാക ഉയര്‍ത്തി ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതിജീവനം- 2021 സപ്തദിന ക്യാമ്പ് ജനുവരി രണ്ടിന് അവസാനിക്കും.
English summary; nss camp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.