22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 22, 2024
September 5, 2024
August 24, 2024
August 23, 2024
August 7, 2024
June 21, 2024
June 2, 2024
April 7, 2024
March 12, 2024
March 10, 2024

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ പ്രമാണിച്ച് എൻ എസ് എസ് ക്യാമ്പുകൾ മാറ്റിവെച്ചു

Janayugom Webdesk
കോഴിക്കോട്
May 6, 2022 5:12 pm

എസ് എസ് എൽ സി ഫലം ജൂൺ 15 ഓടു കൂടിയും ഹയർ സെക്കന്ററി ഫലം ജൂൺ 20 ഓടു കൂടിയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പു മന്ത്രി വി ശിവൻ കുട്ടി. 2022- 23 അധ്യയന വർഷത്തെ സൗജന്യ കൈത്തറി സ്കൂൾ യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷകൾ പരിഗണിച്ച് നേരത്തെ നിശ്ചയിച്ച എൻ എസ് എസ് ക്യാമ്പുകൾ മാറ്റി വെച്ചതായും മന്ത്രി പറഞ്ഞു.

2017–18 അധ്യയന വർഷത്തിലാണ് കൈത്തറി യൂണിഫോം പദ്ധതി ആരംഭിച്ചത്. ആദ്യ വർഷം സർക്കാർ എൽ പി സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയിൽ രണ്ടാം വർഷം സർക്കാർ യു പി സ്കൂളുകളെ കൂടി ഉൾപ്പെടുത്തി. മൂന്നാമത്തെ വർഷം എയ്ഡഡ് എൽ പി സ്കൂളുകൾ കൂടി പദ്ധതിയുടെ ഭാഗമായി. 2022–23 അധ്യയന വർഷം സർക്കാർ സ്കൂൾ വിഭാഗത്തിൽ 1 മുതൽ 4 വരെയുള്ള എൽ പി സ്കൂളുകൾക്കും 1 മുതൽ 5 വരെയുള്ള എൽ. പി സ്കൂളുകൾക്കും 1 മുതൽ 7 വരെയുള്ള യു പി സ്കൂളുകൾക്കും 5 മുതൽ 7 വരെയുള്ള യു പി സ്കൂളുകൾക്കുമാണ് കൈത്തറി യൂണിഫോം നൽകുന്നത്. എയ്ഡഡ് സ്കൂൾ വിഭാഗത്തിൽ 1 മുതൽ 4 വരെയുള്ള എൽ പി സ്കൂളുകൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്.
3,712 സർക്കാർ സ്കൂളുകളിലും 3,365 എയ്ഡഡ് സ്കൂളുകളിലും അടക്കം ആകെ 7,077 സ്കൂളുകളിലെ 9,58,060 കുട്ടികൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്. ആകെ 42.08 ലക്ഷം മീറ്റർ തുണിയാണ് വിതരണം ചെയ്യുന്നത്. ഈ വർഷം 120 കോടി രൂപയാണ് കൈത്തറി യൂണിഫോം പദ്ധതിക്കായി ചെലവഴിക്കുന്നത്.

പൊതു വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന പ്രവർത്തനങ്ങളാണ് പാഠപുസ്തക അച്ചടി, വിതരണവും യൂണിഫോം വിതരണവും. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മാതൃകാപരമായും സമയബന്ധിതമായും ഇവ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം. കോവിഡ് പരിമിതിക്കുള്ളിലും അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാൻ തുടങ്ങി എന്നത് വലിയ നേട്ടമാണ്- മന്ത്രി പറഞ്ഞു.
കോഴിക്കോട് നടക്കാവ് ജി വി ജി എച്ച് എസ് സ്കൂളിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ, വാർഡ് കൗൺസിലർ അൽഫോൻസ മാത്യു, മുൻ എം എൽ എ എ പ്രദീപ് കുമാർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി പി മിനി, പ്രിൻസിപ്പൽ കെ ബാബു, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് സ്വാഗതവും പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: NSS camps post­poned due to High­er Sec­ondary and Voca­tion­al High­er Sec­ondary examinations

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.