23 December 2024, Monday
KSFE Galaxy Chits Banner 2

രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധന

Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2022 10:38 am

രാജ്യത്ത് 24 മണിക്കൂറിനിടെ 30,757 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിലും 11 ശതമാനം വര്‍ധനയാണ് പ്രതിദിന രോഗബാധിതരില്‍ രേഖപ്പെടുത്തിയത്. ഇതോടെ കോവിഡ് ബാധിതരായി നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3.32 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 541 കോവിഡ് മരണവും സ്ഥിരീകരിച്ചു.
ഇതോടെ കോവിഡില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 5,10,413 ആയി ഉയര്‍ന്നു. പുതിയതായി 67,538 പേര്‍ രോഗമുക്തരായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. ഇതുവരെ 4,19,10,984 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 1,74,24,36,288 ഡോസ് വാക്സിന്‍ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 82, 988 പേര്‍ ആശുപത്രി വിട്ടതോടെ രോഗമുക്തി നിരക്ക് 97. 94 ശതമാനമായി ഉയര്‍ന്നു.

Eng­lish sum­ma­ry; Num­ber of Covid case is increas­ing in the country
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.