
മധ്യപ്രദേശിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയില്‍ വൻ അനാസ്ഥ. നവജാത ശിശുവിന്റെ കൈവിരൽ നഴ്സ് അബദ്ധത്തിൽ മുറിച്ച് മാറ്റി. ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരലാണ് മുറിച്ചു മാറ്റിയത്. ബേത്മ സ്വദേശിയായ അഞ്ചുഭായിയുടെ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞിൻ്റെ കയ്യിലെ കാനുല എടുത്തുമാറ്റുന്നതിനിടെയാണ് സംഭവം.
കുഞ്ഞിൻ്റെ കാനുല കുത്തിയ ഭാഗത്ത് വീക്കം കണ്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിച്ചപ്പോൾ നഴ്സ് വന്ന് കാനുല കട്ട് ചെയ്ത് മാറ്റുന്നതിനിടെ കുഞ്ഞിനെ തള്ളവിരൽ മുറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് കുഞ്ഞിനെ ഉടൻ ഇൻഡോറിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് അറ്റുപോയ തള്ളവിരൽ അടിയന്തര ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ കുഞ്ഞ് നിരീക്ഷണത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.