5 March 2026, Thursday

Related news

March 4, 2026
February 23, 2026
February 20, 2026
February 12, 2026
February 9, 2026
January 31, 2026
January 21, 2026
January 17, 2026
January 12, 2026
January 1, 2026

ഒ പനീര്‍ശെല്‍വത്തിന് ചക്ക ചിഹ്നം

Janayugom Webdesk
ന്യൂഡല്‍ഹി
March 31, 2024 12:26 pm

രാമനാഥപുരത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ അണ്ണാഡിഎംകെ നേതാവ് ഒ. പനീര്‍ശെല്‍വത്തിന് ചക്ക ചിഹ്നം അനുവദിച്ചു. ബക്കറ്റ് , ചക്ക, മുന്തിരി എന്നിവയിലേതെങ്കിലും ഒരു ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പനീര്‍ശെല്‍വം തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്നാണ് ചക്കം ചിഹ്നം അനുവദിച്ചത്. 

വിസികെയ്ക്ക് കുടം ചിഹ്നംതന്നെ വീണ്ടും നല്‍കി .നേരത്തേ തമിഴ്നാട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുടം ചിഹ്നം അനുവദിക്കാന്‍ തയ്യാറായിരുന്നില്ല. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് വിസികെയ്ക്ക് കുടം ചിഹ്നം അനുവദിച്ചത്. പമ്പരം ചിഹ്നം നഷ്ടപ്പെട്ട എംഡിഎംകെയ്ക്ക് തീപ്പെട്ടി ചിഹ്നം അനുവദിച്ചു. ഒറ്റ സീറ്റില്‍ മാത്രം മത്സരിക്കുന്നുള്ളൂവെന്നും ചുരുങ്ങിയത് രണ്ട് സീറ്റില്‍ മത്സരിക്കണമെന്നും കാണിച്ചാണ് എംഡിഎംകെയുടെ ചിഹ്നമായ പമ്പരം നിഷേധിച്ചത്.

പമ്പരം അനുവദിക്കാന്‍ കഴിയില്ലെങ്കില്‍ തീപ്പെട്ടി, സിലിന്‍ഡര്‍ എന്നിവയിലേതെങ്കിലും അനുവദിക്കണമെന്ന് എംഡിഎംകെ. ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തീപ്പെട്ടിചിഹ്നം നല്‍കിയത്.

Eng­lish Summary:
O Paneer­sel­vam has a jack­fruit symbol

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.