സിംബാബ്‌വെക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കായി ടീം ഇന്ത്യ ഹരാരെയില്‍ എത്തി. രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍. ഈ മാസം 18, 20, 22 തീയതികളില്‍ സിംബാബ് വെക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ കളിക്കും. 2016‑ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ സിംബാബ് വെ പര്യടനമാണിത്.
അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തില്‍ ശിഖര്‍ ധവാനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ബിസിസിഐ മാറ്റിത്. പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ശിഖര്‍ ധവാനായിരുന്നു ക്യാപ്റ്റന്‍, എന്നാല്‍ കെഎല്‍ രാഹുലായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു പിന്നാലെ രാഹുലിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. ഫിറ്റ്‌നസ് തെളിയിച്ചതോടെയാണു താരത്തിനു ടീമിലേക്കുള്ള വഴിയൊരുങ്ങിയത്.
English summary; ODI series against Zimbabwe; Team India arrived in Harare
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.