28 April 2024, Sunday

കാർഷിക മേഖലയെ മെച്ചപ്പെടുത്താന്‍ സിംബാബ്‌വെയുടെ ആദ്യ നാനോ ഉപഗ്രഹം

Janayugom Webdesk
ഹരാരെ
November 8, 2022 7:44 pm

പ്രകൃതി ദുരന്തങ്ങൾ നിരീക്ഷിക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കാനും മിനറൽ മാപ്പിംഗ് മെച്ചപ്പെടുത്തി വിവരങ്ങൾ ശേഖരിക്കാനും സിംബാബ്‌വെ തങ്ങളുടെ ആദ്യ നാനോ-ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ) മൾട്ടി-നേഷൻ പ്രോജക്റ്റിന്റെ ഭാഗമായി ഉഗാണ്ടയുടെ ആദ്യ ഉപഗ്രഹത്തിനൊപ്പം യുഎസിലെ വിർജീനിയയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ച സിംസാറ്റ്-1 എന്ന് പേരിട്ടിരിക്കുന്ന ചെറിയ ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള റോക്കറ്റാണ് ബഹിരാകാശത്ത് എത്തിയത്. #ZimSat1 ഇപ്പോൾ ബഹിരാകാശ വലയത്തിലാണെന്നും രാജ്യത്തിന് ഒരു ശാസ്ത്രീയ നാഴികക്കല്ലാണിതെന്ന് സർക്കാർ വക്താവ് നിക്ക് മംഗ്‌വാന ട്വീറ്റിൽ കുറിച്ചു. 

സസ്യ പരിവർത്തനങ്ങളെക്കുറിച്ചും മഡ്ഫ്ലോ ഘടനയെക്കുറിച്ചും ജപ്പാൻ, ഉഗാണ്ട, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള ഉപഗ്രഹങ്ങളെക്കുറിച്ചും നാനോ-ഉപഗ്രഹം പരീക്ഷണം നടത്തുമെന്ന് നാസ വ്യക്തമാക്കി. സൈനിക അട്ടിമറിയിലൂടെ വെറ്ററൻ ഭരണാധികാരി റോബർട്ട് മുഗാബെയെ പുറത്താക്കിയതിനെത്തുടർന്ന് പ്രസിഡന്റ് എമേഴ്‌സൺ മംഗഗ്വ അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ 2018ല്‍ ഉപഗ്രഹം വിക്ഷേപിക്കാന്‍ സിംബാബ്‌വെ പദ്ധതികൾ ആരംഭിച്ചത്. അദ്ദേഹം സിംബാബ്‌വെ നാഷണൽ ജിയോസ്‌പേഷ്യൽ ആൻഡ് സ്‌പേസ് ഏജൻസി സൃഷ്ടിച്ചു. ഷൂബോക്‌സിന്റെ വലുപ്പം മാത്രമുള്ള സാറ്റ്‌ലൈറ്റിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. സമ്പദ്‌വ്യവസ്ഥ ദുർബലമാകുമ്പോൾ ഒരു ഉപഗ്രഹം വിക്ഷേപിക്കുന്നത് മണ്ടത്തരമാണ്. കഴിഞ്ഞ 5 വർഷമായി ദാരിദ്ര്യം വർദ്ധിച്ചു. നിങ്ങളുടെ കുടുംബം പട്ടിണി കിടക്കുമ്പോൾ നിങ്ങൾക്ക് ഒരു കാർ വാങ്ങാൻ കഴിയില്ല,” @patriot263 ട്വീറ്റ് ചെയ്തു. അതേസമയം ഉപഗ്രഹത്തിന്റെ ചിലവ് വെളിപ്പെടുത്തിയിട്ടില്ല.

വളരുന്ന സാമ്പത്തിക അസ്ഥിരതയും കാർഷിക ഉൽപാദനത്തിലെ ഇടിവും കാരണം സിംബാബ്‌വെയുടെ സാമ്പത്തിക വളർച്ച കഴിഞ്ഞ വർഷത്തേക്കാള്‍ പകുതിയോളം കുറയുമെന്ന് അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് പ്രവചിച്ചു. സിംബാബ്‌വെയുടെ സമ്പദ്‌വ്യവസ്ഥ രണ്ട് പതിറ്റാണ്ടുകളായി തകര്‍ച്ചയുടെ വക്കിലാണ്. നിരവധിപേരാണ് രാജ്യത്ത് നിന്ന് കുടിയേറാൻ നിർബന്ധിതരാകുന്നത്. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണമായി സർക്കാർ പറയുമ്പോള്‍ രാജ്യത്തെ അഴിമതിയെയും കെടുകാര്യസ്ഥതയുമാണ് ഇതിന് വിമർശകർ കുറ്റപ്പെടുത്തുന്നു.

Eng­lish Summary:Zimbabwe’s first nano satel­lite launched to boost agri­cul­ture sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.