ഒഇസി വിഭാഗങ്ങളിലിടെ വിദ്യാര്‍ത്ഥികളുടെ പൊസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒഇസി, ഒബിസി (എച്ച്), എസ്‌ഇബിസി വിഭാഗങ്ങളുടെ 2021–-22 മുതൽ ഈ വർഷംവരെയുള്ള പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ് തുക പുർണമായും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക ലഭ്യമാക്കിയതായും ധനകാര്യ മന്ത്രി വ്യക്തമാക്കി.
ഈ സാമ്പത്തിക വർഷത്തിൽ ആകെ 358 കോടി രൂപയാണ് ഈ ആവശ്യത്തിനായി അനുവദിച്ചത്. ബജറ്റ് വിഹിതം 40 കോടി രൂപയായിരുന്നു. ഇതിനൊപ്പം 18 കോടി രൂപകൂടി അധികധനാനുമതിയായി നൽകി. 100 കോടി രൂപ ഉപധനാഭ്യർത്ഥന വഴിയും അനുവദിച്ചു. ഇതിന്റെ തുടർച്ചയായാണ് മുൻവർഷങ്ങളിലേതടക്കം കുട്ടികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പൂർണമായും വിതരണം ചെയ്യുന്നതിനുള്ള തുക ലഭ്യമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.