29 December 2025, Monday

Related news

December 27, 2025
December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025
December 21, 2025
December 19, 2025
December 17, 2025
December 16, 2025

“ഒരു കഥ ഒരു നല്ല കഥ” ട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നു

Janayugom Webdesk
January 24, 2025 3:08 pm

പ്രസാദ് വാളാച്ചേരി സംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ എന്ന ചിത്രത്തിൻ്റെ ട്രയിലർ, പോസ്റ്റർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ വച്ചു നടന്നു. ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കേരള ഫിലിം ചേംബസെക്രട്ടറി ശ്രീ സജി നന്ത്യാട്ടാണ് പ്രകാശന കർമ്മം നടത്തിയത്.
കെ.ആർ. രാജൻ, അജി ആറ്റുകാൽ, സംഗീത സംവിധായകൻ പ്രണവം മധു, ആറ്റിങ്ങൽ വിജയകുമാർ, നടൻ റിയാസ് നർമ്മ കല, എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.

ചടങ്ങിൽ നിർമ്മാതാവ്, ബ്രൈറ്റ് തോംസൺ അദ്ധ്യഷനായിരുന്നു. ബ്രൈറ്റ് ഫിലിംസിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ഷീല, അംബിക, ശങ്കർ, കോട്ടയം രമേഷ്, ഇടവേള ബാബു, മനു വർമ്മ, ബാലാജി ശർമ്മ, ദിനേശ് പണിക്കർ, റിയാസ് നർമ്മകല, കെ.കെ. സുധാകരൻ, നന്ദകിഷോർ, നിഷാ സാരംഗ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. 

ഗാനങ്ങൾ — ബ്രൈറ്റ് തോംമ്പൺ, സംഗീതം — പ്രണവം മധു, ഛായാഗ്രഹണം — വിപിൻ, എഡിറ്റിംഗ് — പി.സി.മോഹൻ, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ — ജോസ് ബ്രൈറ്റ് മാഞ്ഞൂർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

Kerala State - Students Savings Scheme

TOP NEWS

December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.