23 January 2026, Friday

Related news

January 22, 2026
January 22, 2026
January 7, 2026
January 6, 2026
December 17, 2025
December 11, 2025
November 26, 2025
October 28, 2025
October 6, 2025
September 15, 2025

വാര്‍ധക്യകാല ഭവനസമുച്ചയങ്ങള്‍ ആരംഭിക്കും: മന്ത്രി കെ രാജന്‍

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
June 24, 2024 10:44 pm

ഹൗസിങ് ബോര്‍ഡ് സായന്തനം എന്ന പേരില്‍ വാര്‍ധക്യകാല ഭവനസമുച്ചയങ്ങള്‍ ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. കോട്ടയത്ത് ഗാന്ധിനഗറിലും തിരുവനന്തപുരം നെട്ടയത്തും ആദ്യം നിര്‍മ്മാണം തുടങ്ങും, ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. പോക്സോ കേസിലെ അതീജിവിതകള്‍, സാമൂഹ്യസുരക്ഷാ കേന്ദ്രങ്ങളില്‍ നിന്നും വയസിന്റെ പേരില്‍ ഒഴിവാക്കപ്പെടുന്നവര്‍ എന്നിവരെ സമൂഹത്തിന്റെ ഭാഗമാക്കി താമസിപ്പിക്കാന്‍ തന്റെയിടം പദ്ധതി ആരംഭിക്കും. വയനാട്ടിലും കണ്ണൂരിലും കോഴിക്കോടും ആദ്യഘട്ടത്തില്‍ ഭവനങ്ങള്‍ നിര്‍മ്മിക്കും. വനിതാശിശു ക്ഷേമ വകുപ്പുമായി ബന്ധപ്പെടാണിത് നടപ്പാക്കുക.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഗൃഹശ്രീ പദ്ധതി നടപ്പാക്കും. തിരിച്ചടവില്ലാത്ത മൂന്നുലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി നല്‍കും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ 450 വീടുകള്‍ ഹൗസിങ് ബോര്‍ഡ് ഈ വര്‍ഷം പൂര്‍ത്തീകരിക്കും. ഹൗസിങ് പാര്‍ക്കും ആരംഭിക്കും ഡിജിറ്റല്‍ റീസര്‍വേ 197 വില്ലേജുകളില്‍ പൂര്‍ത്തിയായി. നാലുലക്ഷം ഹെക്ടര്‍ അളന്നു തിട്ടപ്പെടുത്തി. പൂര്‍ത്തിയാകുമ്പോള്‍ രജിസ്ട്രേഷന്‍ വകുപ്പിന്റെ പോര്‍ട്ടലായ പേളും റവന്യു വകുപ്പിന്റെ ‌റിലീസും സര്‍വേ വകുപ്പിന്റെ ഇ മാപ്പും സംയോജിപ്പിച്ച് എന്റെ ഭൂമി എന്ന പോര്‍ട്ടലിന് ആരംഭമാകും. ഇത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാകും. 200 വില്ലേജുകളില്‍ ഓഗസ്റ്റോടെ ഇത് ആരംഭിക്കാനാകും. കൈവശമുള്ള അധിക ഭൂമിയെ സംബന്ധിച്ച നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ കൈവശമുണ്ട്. അതുകൂടി പരിഹരിച്ചാല്‍ കേരളത്തിന്റെ ചരിത്രമായി മാറുമെന്നും മന്ത്രി വിശദീകരിച്ചു.

Eng­lish Summary:Old age hous­ing com­plex­es to be start­ed: Min­is­ter K Rajan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.