
പഴയ ജിമെയിൽ ഐഡികളിലെ യൂസർനെയിം മാറ്റാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. സ്കൂൾ കാലഘട്ടത്തിലോ മറ്റോ തുടങ്ങിയ ജിമെയിൽ വിലാസങ്ങൾ പലപ്പോഴും ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പ്രൊഫഷണൽ അല്ലാത്ത സാഹചര്യത്തിലാണ് ഡാറ്റ നഷ്ടപ്പെടാതെ തന്നെ അഡ്രസ് മാറ്റാനുള്ള സൗകര്യം ഗൂഗിൾ ഒരുക്കുന്നത്. സാധാരണയായി ജിമെയിൽ വിലാസം മാറ്റുന്നത് പ്രായോഗികമല്ലാത്ത കാര്യമായിരുന്നുവെങ്കിൽ, പുതിയ അപ്‌ഡേറ്റ് വഴി പഴയ മെയിലുകളും വിവരങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ പുതിയ യൂസർനെയിം സ്വീകരിക്കാൻ സാധിക്കും.
സ്മാർട്ട്ഫോണിലോ ക്രോം ബ്രൗസറിലോ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്‌സിലെ പേഴ്സണൽ ഡീറ്റെയിൽസ് വിഭാഗത്തിൽ ഇമെയിൽ സെറ്റിംഗ്‌സ് വഴിയാണ് ഈ മാറ്റം വരുത്തേണ്ടത്. ജിമെയിൽ ഇപ്പോൾ ഒരു ഡിജിറ്റൽ ഐഡന്റിറ്റിയായി മാറിയ സാഹചര്യത്തിൽ, വിവിധ ആപ്പുകളുമായും മറ്റും ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടുകൾ മാറ്റുന്നത് ഉപയോക്താക്കളെ ബാധിക്കാതിരിക്കാനാണ് ഗൂഗിൾ ഈ സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ ഫീച്ചർ നിലവിൽ ഘട്ടം ഘട്ടമായാണ് ലഭ്യമാകുന്നത് എന്നതിനാൽ എല്ലാ ഉപയോക്താക്കൾക്കും ഉടൻ ലഭ്യമാകണമെന്നില്ല. നിലവിൽ എഡിറ്റ് ഓപ്ഷൻ കാണാത്തവർക്ക് വരും ദിവസങ്ങളിൽ ഇത് ലഭ്യമാകും. വർഷത്തിൽ ഒരു തവണ മാത്രമേ ഇമെയിൽ അഡ്രസ് മാറ്റാൻ അനുവദിക്കൂ എന്നതിനാൽ പുതിയ യൂസർനെയിം നൽകുമ്പോൾ തെറ്റുകൾ സംഭവിക്കാതിരിക്കാൻ ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.