19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 10, 2024
May 2, 2024
February 5, 2024
December 22, 2023
December 10, 2023
October 22, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023

കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കി ഒമാന്‍

Janayugom Webdesk
January 22, 2022 7:53 pm

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കി ഒമാന്‍ .കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പ്രാര്‍ഥന നിര്‍ത്തി വയ്ക്കാന്‍ സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.എ​ന്നാ​ൽ, മ​സ്ജി​ദു​ക​ളി​ൽ സാ​ധാ​ര​ണ പ്രാ​ർ​ഥ​ന​ക​ൾ തു​ട​രും.പ​ള്ളി​ക​ളി​ൽ 50 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്രവേ​ശ​നം അനുവദിക്കുകയുള്ളൂ .

ജ​നു​വ​രി 23 മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​​ന്ത്ര​ണ​ങ്ങ​ൾ.തൊഴിൽ ഇടങ്ങളിൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​യ്ക്ക​ണമെന്നും ജീ​വ​ന​ക്കാ​രി​ൽ പ​കു​തി​പേ​ർ മാ​ത്രം ജോ​ലി സ്ഥ​ല​ത്തെ​ത്തു​ക​യും ബാ​ക്കി പ​കു​തി​പേ​ർ വീ​ട്ടി​ൽ ഇ​രു​ന്ന് ജോ​ലി ചെ​യ്യ​ണ​മെ​ന്നു​മാ​ണ് സു​പ്രീം ക​മ്മി​റ്റി നിർദ്ദേശം.

അതേസമയം, റ​സ്റ്റാ​റ​ൻ​റു​ക​ൾ, ക​ഫെ​ക​ൾ, ക​ട​ക​ൾ, മ​റ്റു ഹാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ മാ​ന​ദ​ന്ധ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണം. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ 50 ശതമാനം പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വാ​ക്സി​നേ​ഷ​ൻ, സാ​മൂ​ഹി​ക അ​ക​ലം, മാ​സ്കു​ക​ൾ ധ​രി​ക്ക​ൽ തു​ട​ങ്ങി​യ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും നിർദ്ദേശത്തിലുണ്ട്.
eng­lish summary;Oman tight­ens restrictions
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.