15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024

ഒമിക്രോണ്‍; ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ആപത്താക്കരുത്: മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
December 23, 2021 4:33 pm

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധവ് ആശങ്ക ഉയര്‍ത്തുകയാണ്. ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തില്‍ ഇതുവരെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. ഇവരില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. ഹൈ റിസ്ക് രാജ്യങ്ങളായ യുകെ 12,ടാൻസാനിയ 3,ഖാന 1,അയർലാൻഡ് 1,ലോ റിസ്ക് രാജ്യങ്ങളായ ദുബായ് 2,കോംഗോ 1,ട്യുണീഷ്യ 1,നൈജീരിയ 4,കെനിയ 1,അൽബാനിയ 1 എന്നിവിടങ്ങളിൽ നിന്നും എത്തിയതാണവർ. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം 15,തിരുവനന്തപുരം 10, തൃശൂർ 1,മലപ്പുറം 1,കോഴിക്കോട് 1,പത്തനംതിട്ട 1 എന്നിങ്ങനെയാണ് ജില്ല തിരിച്ച് ഒമൈക്രോൺ കേസുകൾ. 

ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്ന കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിക്ക് വിദേശത്ത് നിന്നും വരുന്നവർ ഉൾപ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി ആൾക്കൂട്ടം പരമാവധി ഒഴിവാക്കുക. . പ്രായമായവർ, കുട്ടികൾ, രോഗബാധിതർ എന്നിവർ ഏറെ ശ്രദ്ധിക്കണം. മാസ്കുള്‍ ധരിക്കാന്‍ ശ്രമിക്കുക. അടച്ചിട്ട സ്ഥലങ്ങൾ രോഗവ്യാപനത്തിന് കാരണമായതിനാൽ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം. പൊതുപരിപാടികളില്‍ ക്വാറന്റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും പങ്കെടുക്കാന്‍ പാടില്ല. ഇവര്‍ നിരീക്ഷണ കാലയളവിൽ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ക്വാറന്റൈൻ കാലയളവിൽ ഇവരുടെ വീടുകളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കുക. വാക്സിന്‍ എടുക്കാത്തവര്‍ വാക്സിന്‍ എടുക്കാന്‍ ശ്രദ്ധിക്കുക. 

ENGLISH SUMMARY:Omicron; Christ­mas and New Year cel­e­bra­tions should not be endan­gered: Min­is­ter Veena George
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.