15 November 2024, Friday
KSFE Galaxy Chits Banner 2

Related news

January 16, 2024
November 24, 2023
November 10, 2023
August 31, 2023
December 21, 2022
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022

ഒമിക്രോണ്‍ വ്യാപനം; നാലായിരം വിമാനങ്ങള്‍ റദ്ദാക്കി

Janayugom Webdesk
വാഷിങ്ടണ്‍
January 3, 2022 6:56 pm

ഒമിക്രോണ്‍ വ്യാപനത്തെത്തുടര്‍ന്ന് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ നാലായിരം വിമാനങ്ങള്‍ കഴിഞ്ഞ ആഴ്ച റദ്ദാക്കി. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയത് അമേരിക്കയിലാണ്. ഫ്ലൈറ്റ്അവയര്‍.കോമിന്റെ കണക്കനുസരിച്ച് ഞായറാഴ്ച വൈകിട്ട് എട്ടുമണിവരെ അമേരിക്കയിലേക്ക് വരുന്നതും പോകുന്നതുമായ 2400 വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കിയത്. ആഗോളതലത്തില്‍ 11,200 വിമാനങ്ങളുടെ സര്‍വീസ് വൈകിയാണ് പൂര്‍ത്തിയായത്.

സ്കൈവെസ്റ്റ്, സൗത്ത് വെസ്റ്റ് എയര്‍ലൈനുകളുടെ വിമാനങ്ങളാണ് ഏറ്റവും കൂടുതല്‍ റദ്ദാക്കിയത്. സ്കൈവെസ്റ്റിന്റെ 510, സൗത്ത് വെസ്റ്റിന്റെ 419 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ക്രിസ്മസ്-പുതുവര്‍ഷ അവധി ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിമാനസര്‍വീസുകള്‍ ആഗോളതലത്തില്‍ നടക്കുന്നത്. എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ വ്യാപിച്ചതോടെ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതും വിമാനജീവനക്കാര്‍ ഉള്‍പ്പെടെ ക്വാറന്റൈനിലായതും സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. കോവിഡ് അനുബന്ധിയായ പ്രശ്നങ്ങളെത്തുടര്‍ന്ന് ജീവനക്കാരുടെ കുറവ് മൂലമാണ് അമേരിക്കയിലെ ട്രാവല്‍ ഏജന്‍സികള്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചത്.

eng­lish sum­ma­ry; Omi­cron dif­fu­sion; Four thou­sand flights were canceled

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.