23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിനുപിന്നാലെ മഹാരാഷ്ട്രയിലെ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 88 ആയി. പുതിയതായി രോഗം ബാധിച്ചവരില്‍ 13 പേര് പുനെ ജില്ലയില്‍ നിന്നും മൂന്ന് പേര് പുനെ മുന്‍സിപ്പല്‍ കോര്പ്പറേഷന് മേഖലയില്‍ നിന്നുമുള്ളവരാണ്. മുംബൈയിൽ നിന്ന് അഞ്ച്, ഒസ്മാനാബാദിൽ നിന്ന് രണ്ട്, താനെ, നാഗ്പൂർ, മീരാ-ഭയാന്ദർ എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസും റിപ്പോർട്ട് ചെയ്തു. ഈ പുതിയ രോഗികളിൽ 18 പേർ വാക്സിനേഷൻ സ്വീകരിച്ചവരാണ്. ഒരാൾ വാക്സിനേഷൻ എടുത്തിട്ടില്ല. ഇവരിൽ 16 പേർ വിദേശത്തു നിന്നും വന്നവരാണ്. ഏഴു പേർ ഇവരുമായി സമ്പർക്കം പുലർത്തിയവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
English Summary: Omicron for 23 in Maharashtra; A total of 88 patients in the state
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.