ഒമിക്രോൺ ആശങ്ക ഉയരുന്ന സാഹചര്യത്തിൽ കർണാടകയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഡിസംബർ 28 മുതൽ പത്ത് ദിവസത്തേക്കാണ് കർഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി 10 മുതൽ രാവിലെ അഞ്ച് മണി വരെ കർഫ്യൂ നീണ്ടു നിൽക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.
ഒമിക്രോണിന്റെ സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങൾക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂ ഇയറുമായി ബന്ധപ്പെട്ടുള്ള ഒത്തുകൂടലുകൾക്കും പാർട്ടികൾക്കുമാണ് നിയന്ത്രണം. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം അമ്പത് ശതമാനമാക്കി കുറച്ചു.
english summary; Omicron; Ten-day night curfew in Karnataka
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.