23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

ഒമിക്രോണ്‍: സ്ഫോടനാത്മക വര്‍ധനവുണ്ടായേക്കും

Janayugom Webdesk
ലണ്ടന്‍
December 29, 2021 10:27 pm

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുകയും കോവിഡ് കേസുകളില്‍ സ്ഫോടനാത്മകമായ വര്‍ധനവുണ്ടായേക്കുമെന്നും മുന്നറിയിപ്പ്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫ. പോള്‍ കാട്ടുമാന്റെ നേതൃത്വത്തിലുള്ള പഠനമാണ് സ്ഥിതി വിലയിരുത്തിയത്.

വരും ദിവസങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടാകും, കുറഞ്ഞ സമയപരിധിക്കുള്ളിലായിരിക്കും കോവിഡ് കേസുകള്‍ പെരുകുകയെന്നും അദ്ദേഹം പറയുന്നു. പ്രതിദിന കോവിഡ് കേസുകള്‍ എത്രത്തോളം ഉയരുമെന്നത് മുന്‍കൂട്ടി പറയുക അസാധ്യമാണെന്നും അദ്ദേഹം പറയുന്നു.

പോള്‍ കാട്ടുമാനും ഒരു കൂട്ടം ഗവേഷകരും ചേര്‍ന്നാണ് ഇന്ത്യാ കോവിഡ് ട്രാക്കര്‍ തയ്യാറാക്കിയത്. ഈ കണക്ക് പ്രകാരം ഡിസംബര്‍ 24ഓടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാകുകയും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് 11 സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.

Eng­lish Sum­ma­ry: Omi­cron :There may be an explo­sive increase

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.