21 January 2026, Wednesday

Related news

December 12, 2025
December 2, 2025
November 24, 2025
November 1, 2025
October 24, 2025
September 26, 2025
September 19, 2025
May 23, 2025
January 2, 2025
December 1, 2024

വീട്ടിലേക്ക് മടങ്ങവെ പാമ്പ് കടിച്ചു; മദ്യ ലഹരിയില്‍ പാമ്പിനെ പിടികൂടി തല കടിച്ചുമുറിച്ച് പ്രതികാരം ചെയ്ത് യുവാവ്

തിരുപ്പതി
September 19, 2025 4:44 pm

മദ്യപിച്ച് ഫിറ്റായി വീട്ടിലേക്ക് പോകുന്നവഴിയില്‍ തന്നെ കടിച്ച പാമ്പിനെ പിടികൂടി തിരിച്ചു കടിച്ച് യുവാവ്. പാമ്പിന്റെ തല കടിച്ചുമുറിച്ചാണ് യുവാവ് പ്രതികാരം ചെയ്തത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലാണ് വിചിത്രമായ സംഭവം. മദ്യലഹരിയിലായിരുന്ന വെങ്കിടേഷ് എന്ന യുവാവാണ് പാമ്പിനെ കടിച്ചത്. കടിച്ചു കൊന്ന പാമ്പുമായി വീട്ടിലെത്തിയ ഇയാള്‍ അതിനെ അടുത്ത് വച്ച് കിടന്നുറങ്ങാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പറയുന്നു. 

അർദ്ധരാത്രിയോടെ, വിഷം ശരീരത്തിലൂടെ പടർന്നതോടെ ഇയാളുടെ നില വഷളാകാൻ തുടങ്ങി. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ശ്രീകാളഹസ്തി ഏരിയ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി. വെങ്കിടേഷിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ തിരുപ്പതി റൂയിയ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം സൂക്ഷ്മ മെഡിക്കൽ നിരീക്ഷണത്തിലാണ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.