19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 19, 2025
March 13, 2025
March 13, 2025
February 25, 2025
February 22, 2025
February 20, 2025
January 17, 2025
January 17, 2025
January 8, 2025

എഐടിയുസി നേതൃത്വത്തിൽ തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച് 17ന്

Janayugom Webdesk
January 8, 2025 5:47 pm

തൊഴിലും വേതനവും അവകാശപ്പെട്ട സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും സംരക്ഷിയ്ക്കുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മുൻഗണന നൽകണമെന്നും. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിവേചനത്തോടെയും പ്രതികാരത്തോടെയും സ്വീകരിയ്ക്കുന്ന നയത്തിനുമെതിരായി എഐടിയുസി സംസ്ഥാന കൗൺസിലിൻ്റെ നേതൃത്വത്തിൽ 17 ന് തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ‚സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. ഈ വിഷയങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഡിസംബർ 10 മുതൽ 17 വരെ സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസിൻ്റേയും, ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ്റേയും നേത്യത്തിൽ പ്രക്ഷോഭ ജാഥ കൾ സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായിട്ടാണ് ഒരു ലക്ഷം തൊഴിലാളികളെ അണിനിരത്തി സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നതെന്നും മാർച്ച് വിജയിപ്പിക്കാൻ എല്ലാ വിഭാഗം തൊഴിലാളികളോടും നേതാക്കൾ അഭ്യർത്ഥിച്ചു.

തൊഴിലാളികളുടെ മിനിമം വേതനനിയമം ഉൾപ്പടെ തൊഴിൽ നിയമങ്ങൾ റദ്ദാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ശ്രമിയ്ക്കുന്ന സന്ദർഭത്തിൽ തൊഴിലാളികളുടെ തൊഴിൽ ഗ്രാറ്റുവിറ്റി ബോണസ്സ്. പ്രസവകാല അവധി ആനുകൂല്യ ങ്ങൾ പെൻഷൻ തുടങ്ങിയ നിയമപരമായി അവകാശങ്ങൾ സംരക്ഷിയ്ക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ പ്രാധാന്യത്തോടെ തീരുമാനങ്ങൾ എടുക്കണം. ബജറ്റിൽ കൂടുതൽ തുക വകയിരുത്തണം. സംസ്ഥാനത്ത് കൂടുതൽ തൊഴിൽ നൽകുന്ന മേഖലകളിൽ ഉണ്ടായ തിരിച്ചടി ഗുരുതരമായ സ്ഥിതി വിശേഷമാണ് വരുത്തിയിട്ടുള്ളത്.
സേവന മേഖലകൾ ഉൾപ്പെട്ട സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. വലിയ തോതിൽ ഈ മേഖലകളിൽ തൊഴിൽ നഷ്ടപ്പെട്ടു. തൊഴിലാളികളെ കൂടുതൽ ചേർത്ത് പിടിച്ചു മുന്നോട്ടുപോകുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ തൊഴിലാളികളുടടെ പ്രതീക്ഷയ്ക്ക് ഒത്തു ഉയർന്നുവരണം. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും നിയമപരമായ അവകാശങ്ങളും ഉറപ്പുവരുണ്ടണമെന്ന് സംസ്ഥാന സർക്കാരിനോട്.എഐടിയുസി ആവശ്യപ്പെട്ടു. .
തൊഴിലാളികളുടെ മിനിമം വേതനം 20000 രൂപയായി ഉയർത്തണം. പണി എടുക്കുന്ന തൊഴിലാളി കളുടെ വേതനം കൃത്യമായി വിതരണം ചെയ്യണം,വർഷങ്ങളായി പണി എടുത്തുവരുന്ന തല്ക്കാലിക ദിവസവേതന കരാർ തൊഴിലളികളെ നിയമ പരമായി സ്ഥിരപ്പെടുത്താൻ നടപടി സ്വീകരിയ്ക്കുക.,പ്രൊവിഡന്റ്റ് ഫണ്ട്, , ഇ എസ്.ഐ. ഗ്രാറ്റുവിറ്റി തുടങ്ങി സ്റ്റാറ്റ്യൂട്ടറി ആനുകൂല്യങ്ങൾ നൽകാതിരിയ്ക്കുന്ന മാനേജ്മെന്റുകൾക്കും ഉടമകൾക്കും എതിരായി പ്രോ സിക്യൂഷൻ നടപടികൾ സ്വീകരിക്കുക,
വിവിയ പെൻഷൻ പദ്ധതികളിലൂടെ തൊഴിലാളികൾക്ക് നൽകുന്ന പെൻഷൻ തുക വർദ്ധിപ്പിക്കുക, സർക്കാർ പദ്ധതികളിലും സ്‌കീമുകളിലും മറ്റും തൊഴിൽ ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുക. തൊഴി ൽ സ്ഥിരത ഉറപ്പുവരുത്തുക. ആശ, അങ്കണവാടി സ്‌കൂൾ പാചക തൊഴിലാളികൾക്ക് വേതനം വർദ്ധിപ്പിയ്ക്കുക ജോലിഭാരം കുറയ്ക്കുക.വർഷങ്ങളായി അടച്ചുപൂട്ടികിടക്കുന്ന തോട്ടങ്ങൾ, കശുവണ്ടി ഫാക്‌ടറികൾ നിയമം മൂലം ഏറ്റെടുക്കുക. തോട്ടം തൊഴിലാളികൾക്കായി ഭൂമിയും വീടും നൽകുക,
കാലാവസ്ഥ വ്യതിയാനം മൂലം തൊഴിൽ നഷ്ട്‌ടപ്പെടുന്ന മത്സ്യതൊഴിലാളികൾക്ക് തൊഴിൽ‑ജീവിയ സംഭക്ഷണം നിയമം മൂലം ഉറപ്പുവരുത്തുക. കടലും കായലും മത്സ്യസമ്പത്തും പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് അവകാശപ്പെട്ടത്.കൊച്ചി കുടിവെള്ള പദ്ധതി സ്വകാര്യവല്ക്കരിയ്ക്കാനുള്ള തീരുമാനം റദ്ദാക്കുക ,
പൊതുവിതരണ മേഖല കൂടുതൽ ശക്തിപ്പെടുത്തുക. സപ്ലൈകോയ്ക്ക് നൽകാനുള്ള തുക ധനകാര്യ വകുപ്പ് കൃത്യമായി നൽകുക.സർക്കാർ നിയമം മൂലം ഏറ്റെടുത്ത കോഴിക്കോട് കോംട്രസ്റ്റ് നിയമം നടപ്പിലാക്കി തൊഴിലാളിക ളുടെ തൊഴിലും വേതനവും സംരക്ഷിയ്ക്കുക.പൊതുമേഖലാസ്ഥാപനങ്ങളുടേയും സർക്കാർ വകുപ്പുകളുടേയും ഭൂമി മറ്റ് ആവശ്യങ്ങൾക്ക് കൈമാറ്റം ചെയ്യുന്നതും വില്പന നടത്തുന്നതും അവസാനിപ്പിയ്ക്കുക.കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും, പദ്ധതി സഹായങ്ങളും കൃത്യമായി നൽകുക. ചുരൽമല മുണ്ടക്കൈ ദുരന്ത ബാധിതരെ സഹായിയ്ക്കുന്നതിന് പ്രത്യേക സഹായം നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ചും പ്രക്ഷോഭവും സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാജു , എറണാകുളം ജില്ലാ സെക്രട്ടറി കെ എൻ ഗോപി തുടങ്ങിയവരും പങ്കെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.