15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 11, 2025
March 3, 2025
March 3, 2025
February 25, 2025
February 23, 2025
February 12, 2025
February 10, 2025
February 10, 2025
February 2, 2025

പുതുവത്സര ദിനത്തിൽ ഉത്സവഛായ പകർന്ന് ‘നെപ്പോളിയൻ ’ വെപ്പ് എ ഗ്രേഡ് വള്ളം നീരണഞ്ഞു

Janayugom Webdesk
എടത്വ
January 1, 2025 7:42 pm

തലവടി ചുണ്ടന്റെ നാട്ടിൽ നിന്നും പുതുവത്സര ദിനത്തിൽ വെപ്പ് എ ഗ്രേഡ് വള്ളമായ ‘നെപ്പോളിയൻ’ നീരണഞ്ഞു.തലവടി ചുണ്ടന്റെ നീരണിയലിന്റെ 2-ാം വാർഷിക ദിനത്തിലാണ് നെപ്പോളിയൻ കളിവള്ളം നീരണിഞ്ഞത്. നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളത്തിന്റെ നീരണിയൽ ചടങ്ങിന് മൂന്നോടിയായി ഉള്ള പ്രാർത്ഥന ചടങ്ങുകള്‍ക്ക് തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ റോബിൻ വർഗ്ഗീസ് നേതൃത്വം നല്‍കി. നീരണിയൽ ചടങ്ങ് മുഖ്യ ശില്പി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ നടന്നു.

തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, പഞ്ചായത്തംഗം ബിനു സുരേഷ്, തലവടി സഹകരണ ബാങ്ക് പ്രസിഡന്റ് കെ ഇ ഏബ്രഹാം, തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് ഷിനു എസ് പിള്ള, ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറാർ അരുൺ പുന്നശ്ശേരിൽ, വർക്കിംഗ്പ്രസിഡന്റ് ജോമോൻചക്കാലയിൽ,വൈസ് പ്രസിഡന്റ് പ്രിൻസ് ഏബ്രഹാം പീറ്റർ പാലത്തിങ്കൽ ‚ഫിനാൻസ് കൺവീനർ ഷിക്കു കുര്യൻ അമ്പ്രയിൽ,മീഡിയ കൺവീനർ ഡോ ജോൺസൺ വി ഇടിക്കുള,എക്സിക്യൂട്ടീവ് അംഗങ്ങളായ സിറിൾ സഖറിയ,റിച്ചു മാത്യു ‚സജു കുമാർ,അനിൽകുമാർ, നീരേറ്റുപുറം ജനകീയ ജലോത്സവ സമിതി ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ പ്രസിഡന്റ് ലിജു സാം വർഗ്ഗീസ്, വിവിധ കളിവള്ളം സമിതി ഭാരവാഹികൾ, നെപ്പോളിയൻ വള്ളം ഓഹരി ഉടമകൾ എന്നിവർ പങ്കെടുത്തു. 

തുടർന്ന് ജോഷി കാവാലത്തിന്റെ നേതൃത്വത്തിൽ ഉള്ള തുഴച്ചിൽകാർ ആനപ്രമ്പാൽ ക്ഷേത്ര കടവിലേക്ക് പ്രദർശന തുഴച്ചിൽ നടത്തി.‘നെപ്പോളിയൻ ’ നിർമ്മിക്കുന്നതിന് ഉള്ള തടിയെത്തിച്ചത് കാഞ്ഞിരപ്പള്ളിയിൽ നിന്നാണ്. ഉളികുത്ത് കർമ്മം 2023 നവംബർ 21 നും മലർത്തൽ ചടങ്ങ് 2024 ആഗസ്റ്റ് 10 നും ആണ് നടന്നത്. പ്രവാസികളും സ്വദേശിയരുമായ നെപ്പോളിയൻ ബ്രദേഴ്സ് ആണ് വെപ്പ് എ ഗ്രേഡ് വള്ളം നിർമ്മിച്ചത്. വള്ളത്തിന് 86 അടി നീളവും 43 അഗുംലം വീതിയും ഉണ്ട്. 49 തുഴച്ചിൽക്കാരും 3 അമരക്കാരും ഉൾപ്പെടെ 52 പേർക്ക് കയറുവാൻ സാധിക്കുന്ന നിലയിലാണ് ഘടന.

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.