11 February 2026, Wednesday

Related news

February 5, 2026
February 4, 2026
January 27, 2026
January 14, 2026
January 14, 2026
January 3, 2026
December 27, 2025
December 24, 2025
December 16, 2025
December 11, 2025

മുനമ്പം വിഷയത്തിൽ സുരേഷ്‌ഗോപി മത സ്പർദ്ധ ഉണ്ടാക്കുന്ന വിദ്വേഷ പ്രസ്താവന നടത്തി; പരാതിയുമായി എഐവൈഎഫ്

Janayugom Webdesk
തിരുവനന്തപുരം
November 19, 2024 6:38 pm

മുനമ്പം വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി മത സ്പർദ്ധ ഉണ്ടാക്കുന്ന വിദ്വേഷ പ്രസ്താവന നടത്തിയെന്ന പരാതിയുമായി എഐവൈഎഫ് .സുരേഷ് ​ഗോപിക്കെതിരേയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. 

സമൂഹത്തിൽ മതത്തിന്റെ പേരിൽ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും പരാതിയിൽ പറയുന്നു . കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകർത്തിയെന്നും അതിന്റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.