ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ഓണച്ചന്ത ഓണപ്പൊലിമ ‑2024 ചെങ്ങന്നൂര്‍ നഗരസഭ സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭാ വര്‍ഗ്ഗീസ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന കുടുംബശ്രീ ജില്ലാ മിഷന്‍ കോ — ഓഡിനേറ്റര്‍ എസ്.രഞ്ജിത്ത് നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് — ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അശോക് പടിപ്പുരയ്ക്കല്‍, റ്റി. കുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ എം.ജി.സുരേഷ്, ജില്ലാ മിഷന്‍ മാനേജര്‍ സാഹില്‍ ഫെയ്‌സി റാവുത്തര്‍ നഗരസഭ കൗണ്‍സിലര്‍മാരായ സിനി ബിജു, മറിയാമ്മ ജോണ്‍ ഫിലിപ്പ്, പി.ഡി.മോഹനന്‍, വി.വിജി, ആതിര ഗോപന്‍, ലതിക രഘു, ഇന്ദു രാജന്‍, മനീഷ് കീഴാമഠത്തില്‍, നഗരസഭാ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എസ്. ശ്രീകല, നഗരസഭാ സെക്രട്ടറി എം.എസ്.ശ്രീരാഗ്, കുടുംബശ്രീ ചാര്‍ജ് ഓഫീസര്‍ സി.നിഷ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളുടെ 40 ഓളം സ്റ്റാളുകളാണ് വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്. ഗുണനിലവാരമുള്ളതും വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയിലാണ് ഓണച്ചന്തയില്‍ നിന്ന് സാധനങ്ങള്‍ ലഭിക്കുന്നത്. ഉപ്പേരി, പഴം-പച്ചക്കറികള്‍, പലഹാരങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, അലങ്കാരച്ചെടികള്‍ തുടങ്ങി നിരവധിയായ സാധനങ്ങള്‍ ഓണച്ചന്തയില്‍ നിന്ന് വാങ്ങാനാകും. എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുന്നത്. ഓണച്ചന്ത 13 ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.