6 December 2025, Saturday

ഓണം ബംമ്പര്‍ വിജയി മാധ്യമങ്ങളെ കാണില്ല

Janayugom Webdesk
കൊച്ചി
October 5, 2025 2:04 pm

ഓണം ബമ്പറിലെ സസ്‌പെന്‍സ് തുടരും. ആരാണ് ലോട്ടറിയിലൂടെ ഭാഗ്യശാലിയായതെന്നറിയാന്‍ കേരളം കാത്തിരിക്കുകയാണ്. നെട്ടൂര്‍ സ്വദേശിയായ യുവതിയാണ് സമ്മാനാര്‍ഹയായത്. എന്നാല്‍ 25 കോടി ബമ്പറടിച്ചയാള്‍ മാധ്യമങ്ങളെ കാണില്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. വിജയി എന്ന് കരുതുന്ന ആള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ലെന്ന് ഏജന്റ് ലതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

നെട്ടൂര്‍ സ്വദേശിനിക്കാണ് സമ്മാനമെന്നും അവര്‍ രണ്ട് ടിക്കറ്റ് എടുത്തിരുന്നുവെന്നും ഏജന്റ് ലതീഷ് നേരത്തെ പറഞ്ഞിരുന്നു. അതിലൊരു ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചതെന്നും ഏജന്റ് പറഞ്ഞു. എം ടി ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. നാളെയോ മറ്റന്നാളോ ടിക്കറ്റ് ബാങ്കില്‍ നല്‍കിയേക്കും.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.