15 December 2025, Monday

Related news

December 7, 2025
November 19, 2025
November 11, 2025
October 8, 2025
September 8, 2025
September 7, 2025
September 7, 2025
September 7, 2025
September 6, 2025
September 6, 2025

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണം അവധി ആഗസ്റ്റ് 25 മുതല്‍

Janayugom Webdesk
തിരുവനന്തപുരം
August 20, 2023 9:23 am

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ ഓണം അവധി അനുവദിച്ച് ഉത്തരവിറങ്ങി.

അതേസമയം, ഈ ഓണക്കാലത്ത് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ വീതം സൗജന്യ അരി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍ നിന്നാണ് അരി വിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ച് നല്‍കും.29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കള്‍. ആഗസ്റ്റ് 24നകം വിതരണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് സപ്ലൈക്കോയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Eng­lish Summary:Onam hol­i­day for high­er edu­ca­tion insti­tu­tions from 25th August

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.