11 December 2025, Thursday

Related news

September 8, 2025
September 7, 2025
September 7, 2025
September 7, 2025
September 6, 2025
September 6, 2025
September 5, 2025
September 5, 2025
September 5, 2025
September 4, 2025

ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ

Janayugom Webdesk
തിരുവനന്തപുരം
July 5, 2025 9:35 pm

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. ഇന്നലെ പ്രസിദ്ധീകരിച്ച സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷാ തീയതി നിശ്ചയിച്ചിട്ടുള്ളത്. ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 18 വരെയും നടക്കും. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ 2026 ജനുവരി 22 നും പ്ലസ് വണ്‍/ പ്ലസ് ടു മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 23 വരെയും വാര്‍ഷിക പരീക്ഷ മാര്‍ച്ച് രണ്ട് മുതല്‍ 30 വരെയും നടക്കും. ഓഗസ്റ്റ് 29ന് ഓണാവധിക്കായി സ്കൂളുകള്‍ അടയ്ക്കും. സെപ്റ്റംബര്‍ എട്ടിന് സ്കൂള്‍ തുറക്കും. ഡിസംബര്‍ 19 ന് ക്രിസ്തുമസ് അവധിക്ക് സ്കൂള്‍ അടയ്ക്കും. ഡിസംബര്‍ 29ന് സ്കൂള്‍ തുറക്കും. മധ്യവേനല്‍ അവധിക്കായി മാര്‍ച്ച് 31 ന് സ്കൂള്‍ അടയ്ക്കും. കലണ്ടര്‍ പ്രകാരം ജൂലൈ 26 യുപി, ഹൈസ്കൂള്‍ ക്ലാസുകള്‍ക്ക് അധിക പ്രവൃത്തി ദിനമാണ്. ഓഗസ്റ്റ് 16, ഒക്ടോബര്‍ നാല് എന്നീ ദിവസങ്ങളും ഹൈസ്ക്കൂളിന് അധിക പ്രവൃത്തി ദിനമായിരിക്കും. ഒക്ടോബര്‍ 24 യുപിയ്ക്കും ഹൈസ്കൂളിലും 2026 ജനുവരി മൂന്ന്, 31 തീയതികളും ഹൈസ്കൂളില്‍ അധിക പ്രവൃത്തി ദിനമായിരിക്കും. 

ഒരു മാസം മുമ്പാണ് സ്കൂള്‍ അക്കാദമിക് കലണ്ടര്‍ സംബന്ധിച്ച ഉത്തരവില്‍ മന്ത്രി വി ശിവന്‍കുട്ടി ഒപ്പുവച്ചത്. പൊതുവിദ്യാലയങ്ങളില്‍ യുപി വിഭാഗത്തില്‍ 200 അധ്യയന ദിനങ്ങളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 204 അധ്യയന ദിനങ്ങളും ഉള്‍പ്പെടുന്നതാണ് അക്കാദമിക് കലണ്ടര്‍. എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും ഉണ്ടാകും. യുപിയില്‍ രണ്ട് ശനിയും ഹൈസ്കൂളിന് ആറ് ശനിയും പ്രവൃത്തിദിനമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.