15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 21, 2025
February 16, 2025
September 10, 2024
September 9, 2024
August 21, 2024
August 20, 2024
September 4, 2023
September 2, 2023
August 31, 2023
August 24, 2023

ഓണക്കിറ്റ്: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
August 22, 2022 8:24 am

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാർഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. ഭക്ഷ്യ മന്ത്രി ജി ആ‍ർ അനില്‍ അധ്യക്ഷനാകും. ഗതാഗതമന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എന്നിവർ മുഖ്യാതിഥികളായിരിക്കും. 

23, 24 തീയതികളിലായി എഎവൈ (മഞ്ഞ) കാർഡുടമകള്‍ക്കും 25, 26, 27 തീയതികളില്‍ പിഎച്ച്എച്ച് (പിങ്ക്) കാർഡുടമകള്‍ക്കും 29, 30, 31 തിയതികളില്‍ എന്‍പിഎസ് (നീല) കാ‍ർഡുടമകള്‍ക്കും സെപ്റ്റംബർ ഒന്നു മുതല്‍ മൂന്നു വരെയുള്ള തീയതികളില്‍ എന്‍പിഎന്‍എസ് (വെള്ള) കാ‍ർഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തുന്നതാണ്. ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവർക്ക് സെപ്റ്റംബർ നാല് മുതല്‍ ഏഴു വരെയുള്ള തീയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്.

Eng­lish Summary:onamkit ; State lev­el inau­gu­ra­tion today
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.