24 January 2026, Saturday

Related news

January 14, 2026
January 9, 2026
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 27, 2025
December 25, 2025
December 20, 2025
December 19, 2025

ആന്ധ്രാപ്രദേശിൽ തിളച്ച പാലില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

Janayugom Webdesk
വിശാഖപട്ടണം
September 26, 2025 2:18 pm

ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ തിളച്ച പാലില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. അംബേദ്കർ ഗുരുകുൽ സ്കൂളിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാലിലാണ് കുട്ടി വീണത്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന അമ്മ കൃഷ്ണവേണിക്കൊപ്പമാണ് കുഞ്ഞ് സ്‌കൂളിലെത്തിയത്. കൃഷ്ണവേണി ജോലി ചെയ്യുന്നതിനിടെ കുഞ്ഞിന് കളിക്കാനായി ഇറങ്ങി. ഒരു പൂച്ചയ്ക്ക് പിന്നാലെ ഓടിയ കുട്ടി അബദ്ധത്തിൽ തിളച്ച പാലിലേക്ക് വീഴുകയായിരുന്നു. കുഞ്ഞിൻ്റെ നിലവിളി കേട്ട് എല്ലാവരും ഓടിക്കൂടുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആദ്യം അനന്തപൂർ സർക്കാർ ആശുപത്രിയിലും പിന്നീട് തുടർ ചികിത്സയ്ക്കായി കർണൂൽ സർക്കാർ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ചികിത്സയിയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.