ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭേദഗതി ബില്‍ പഠിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളുടെ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയും മനീഷ് തിവാരിയുമുള്ളതായി സൂചന. ബില്ല് ലോകസഭയില്‍ അവതരിപ്പിച്ച ശേഷം ഇതിനെതിരെ സംസാരിച്ച ആദ്യ പ്രതിപക്ഷ നേതാവായിരുന്നു തിവാരി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംസ്ഥാനത്തുടനീളം ഏകീകരണം അടിച്ചേല്‍പ്പിക്കുന്നതിലുടെ രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് മനീഷ് തിവാരി പറഞ്ഞിരുന്നു.
ജെപിസിയിലേക്ക് കോണ്‍ഗ്രസ്സ് രണ്‍ദീപ് സുര്‍ജെവാലയെയും സുഖ്ദിയോ ഭഗത് സിംഗിനെയും, തൃണമൂല്‍ കോണ്‍ഗ്രസ്സ് സഖേദ് ഗോഖലെയും കല്യാണ്‍ ബാനര്‍ജിയെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.