
കോട്ടയം വെളിയന്നൂരിൽ നിയന്ത്രണംവിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. മുവാറ്റുപുഴ സ്വദേശി മാത്യു പി ജെ(68) ആണ് മരിച്ചത്.നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരായ മൂന്ന് പേരെയാണ് ഇടിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെ വെളിയന്നൂര്‍ താമരക്കാട് ആയിരുന്നു അപകടം.
പാലയില്‍ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം, എറണാകുളം വടക്കൻ പറവൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് ഒരാൾക്ക് പരിക്ക്. പറവൂർ സ്വദേശി സുനിക്കാണ് പരിക്കേറ്റത്. വീട് ഭാഗികമായി തകർന്നു. ഇന്ന് പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്.
കൊട്ടുവള്ളിക്കാട് പതിയാപറമ്പിൽ സുകുമാരന്റെ വീടിന് മുകളിലേക്കാണ് ലോഡുമായി വന്ന ലോറി മറിഞ്ഞത്. അപകട സമയത്ത് സുകുമാരന്റെ മകൻ സുനിയും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.അപകടത്തിൽ പരിക്കേറ്റ സുനിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.