
യുപിയില്‍ ക്വാറി ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. 15 പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായിയാണ് റിപ്പോര്‍ട്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും സംഘങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.മരിച്ച വ്യക്തിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനുശേഷം മാത്രമേ രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ക്വാറിയ്ക്ക് 500 മീറ്റര്‍ ആഴമുള്ളതായിയാണ് നിഗമനം. കംപ്രസർ മെഷീനുകൾ ഉപയോഗിച്ച് തൊഴിലാളികൾ പാറ തുരക്കുന്ന ഘട്ടത്തിലാണ് അപകടം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.