22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 4, 2024
November 29, 2024
November 25, 2024
November 13, 2024
November 10, 2024
October 15, 2024
October 10, 2024
October 5, 2024
October 2, 2024

മുംബൈയിൽ കെട്ടിടം തകർന്ന് ഒരു മരണം; 16 പേർക്ക് പരിക്ക്

Janayugom Webdesk
June 9, 2022 9:38 am

മുംബൈയിൽ കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ബാന്ദ്രയിലെ ശാസ്ത്രി നഗറിലുള്ള മൂന്നു നില കെട്ടിടമാണ് തകർന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

പരിക്കേറ്റ 16 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ല. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ബ്രിഹാൻമുംബൈ മുൻസിപ്പൽ കോർപറേഷൻ ട്വീറ്റ് ചെയ്തു.

ആദ്യം രണ്ടോ മൂന്നോ പേർ മാത്രമേ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുള്ളു എന്നായിരുന്നു കരുതിയതെങ്കിലും കൂടുതൽ പേരുണ്ടെന്ന് വ്യക്തമായിയെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം ഇനിയും വർധിക്കാൻ ഇടയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Eng­lish summary;One killed in Mum­bai build­ing col­lapse 16 peo­ple were injured

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.