19 December 2025, Friday

Related news

December 16, 2025
December 16, 2025
December 14, 2025
December 5, 2025
December 5, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025
December 1, 2025

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 7, 2024 9:44 am

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മരുതംകോട് സ്വദേശികളായ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതോടെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എല്ലാവരെയും മെഡിക്കല്‍ കോളജിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. നെയ്യാറ്റിന്‍കരയില്‍ രണ്ടുപേര്‍ക്ക് കൂടി രോഗലക്ഷണമുണ്ട്.

അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള മരുന്ന് ജര്‍മനിയില്‍ നിന്ന് കേരളത്തിലെത്തിച്ചിരുന്നു. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിലാണ് അടിയന്തര പ്രാധാന്യത്തോടെ മില്‍റ്റിഫോസിന്‍ മരുന്ന് സൗജന്യമായി ലഭ്യമാക്കിയത്. 3.19 ലക്ഷം രൂപ വിലമതിക്കുന്ന 56 ക്യാപ്‌സൂളുകള്‍ അടങ്ങുന്ന ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി.

നിലവിലെ സാഹചര്യം നേരിടുന്നതിനുള്ള കൂടുതല്‍ മരുന്നുകള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെത്തിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മില്‍റ്റിഫോസിന്‍ ലഭ്യത ഉറപ്പാക്കുന്നതിലൂടെ സംസ്ഥാനത്ത് കൂടുതല്‍ കേസുകളുണ്ടായാല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുമെന്നതാണ് ആശ്വാസകരം.

Eng­lish Sum­ma­ry: One more per­son has been diag­nosed with amoe­bic encephali­tis in Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.