
മാന്നാറിൽ പിതാവ് ജ്യൂസിൽ വിഷം കലർത്തി നൽകിയ രണ്ട് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവനന്ദന (12) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടാമത്തെ മകൾ ശിവകീർത്തന നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്കൂളിൽ നിന്ന് മക്കളെ വിളിച്ചുകൊണ്ടുവരുന്നതിനിടെ പിതാവ് മനോജ് കാറിൽ വെച്ച് കുട്ടികൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകുകയായിരുന്നു. തുടർന്ന് മനോജ് സ്വയം വിഷം കഴിച്ച് ജീവിതം അവസാനിപ്പിച്ചു. പാലത്തിന് സമീപം കാറിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മനോജ് മരണപ്പെട്ടിരുന്നു. കനത്ത സാമ്പത്തിക ബാധ്യതയാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ മനോജിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മനോജ് സംഭവസ്ഥലത്തുതന്നെ മരിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മൂത്തമകളുടെ മരണം സംഭവിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.