23 December 2024, Monday
KSFE Galaxy Chits Banner 2

വണ്‍ ടു ത്രീ കേസ്; എം എം മണി കുറ്റവിമുക്തന്‍

Janayugom Webdesk
കൊച്ചി
March 18, 2022 11:05 am

അഞ്ചേരി ബേബി വധക്കേസില്‍ എം എം മണിയെ കുറ്റവിമുക്തനാക്കി. എം എം മണി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്. കേസില്‍ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്. എം എം മണിയെക്കൂടാതെ ഒ ജി മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

മണക്കാട്ടെ വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം എം മണിക്കെതിരെയുളള കേസ് കോടതി നേരത്തെ തളളിയിരുന്നു. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.

ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് 2012 മേയ് 25ന് ഇടുക്കിയിലെ തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ മണിയുടെ ‘വണ്‍ ടു ത്രീ ‘ പ്രസംഗം ഏറെ വിവാദമായിരുന്നു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധകേസ് സംബന്ധിച്ചായിരുന്നു മണി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

ഇതേത്തുടര്‍ന്ന് അഞ്ചേരി ബേബിവധക്കേസ് പുനരന്വേഷണത്തില്‍ മണിയെ പ്രതിചേര്‍ക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: One to three case: MM Mani acquitted

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.