
സിപിഐ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പി ഗവാസ് ഒഞ്ചിയം രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. പാര്‍ട്ടി നേതാക്കളോടൊപ്പം ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തില്‍ എത്തി പുഷ്പചക്രം സമര്‍പ്പിച്ചു. ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ പോരാട്ടത്തിലെ തിളങ്ങുന്ന കണ്ണിയായ ഒഞ്ചിയം സമരം മലബാറിലെ കര്‍ഷക സമര ചരിത്രത്തിലെ ഉജ്വലമായ ഏടാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന എക്സി. അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഇ കെ വിജയൻ എം എൽ എ, കെ കെ ബാലന്‍ മാസ്റ്റര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി, ടി എം ശശി,’ എൻ എം ബിജു, , എഐവൈഎഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി കെ രജിത്ത് കുമാര്‍, മണ്ഡലം കമ്മിറ്റി അംഗം ഒ എം അശോകന്‍, മുതിര്‍ന്ന നേതാവ് കെ ഗംഗാധരക്കുറുപ്പ്, എന്നിവര്‍ക്കൊപ്പമെത്തിയാണ് ഗവാസ് പുഷ്പചക്രം സമര്‍പ്പിക്കാനെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.