22 January 2026, Thursday

ആഫ്രിക്കയിൽ ഓൺലൈൻ പ്രണയ തട്ടിപ്പ്: 260 പേർ അറസ്റ്റിൽ

Janayugom Webdesk
പാരിസ്
September 26, 2025 6:50 pm

സൈബർ ലോകത്തെ പ്രണയ തട്ടിപ്പിൽ 14 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 260 പേരെ ഇന്റർപോൾ പിടികൂടി. ഓൺലൈനിലൂടെ ഇരകളുമായി പ്രണയബന്ധം സ്ഥാപിച്ചും പിന്നീട് ഇവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തുമാണ് തട്ടിപ്പ് നടന്നത്. ജൂലൈ, ആഗസ്ത് മാസങ്ങളിൽ നടന്ന ഓപ്പറേഷനിലാണ് തട്ടിപ്പ് നടത്തിയെന്ന സംശയിക്കുന്നവരെ ഇന്റർപോൾ പിടികൂടിയത്.
1400 പേരാണ് തട്ടിപ്പിനിരയായത്. ഏകദേശം 2.8 മില്യൺ ഡോളർ സംഘം തട്ടിയെടുത്തെന്നാണ് ഇന്റർപോളിന്റെ കണക്ക്. ആഫ്രിക്കയിലുടനീളം സൈബർ ഇടങ്ങളിലെ തട്ടിപ്പുകൾ വർധിച്ചതായി ഇന്റർപോൾ എക്സിക്യൂട്ടീവ് ഡയറക്ടർ സിറിൾ ​ഗൗട്ട് പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വ്യാപകമായതടെ തട്ടിപ്പുകാർ സൈബർ ഇടങ്ങളിൽ അവരുടെ ശൃം​ഗല വികസിപ്പിച്ചു. ആസൂത്രിത തട്ടിപ്പിലൂടെ ഇരകൾക്ക് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുണ്ടായി.
പ്രണയ, ലൈംഗിക തട്ടിപ്പുകൾ സംബന്ധിച്ച കേസുകളിലാണ് 68 പേരെ അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാർ വ്യാജ ഐഡി ഉപയോ​ഗിച്ച് ഇരകളുമായി സൗഹൃദം സ്ഥാപിക്കുകയും പണം അപഹരിക്കുകയുമായിരുന്നു. ബ്ലാക്ക്‌മെയിൽ ചെയ്യാനായി അശ്ലീല വീഡിയോകൾ രഹസ്യമായി റെക്കോർഡുചെയ്‌തു.സ്വയം സെലിബ്രട്ടികളാണ് എന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പ് നടത്തിയ 22 പേരാണ് സെന​ഗളിൽ പിടിയിലായത്. ഡേറ്റിങ് പ്ലാറ്റ്ഫോമുകൾ വഴി ഏകദേശം 100 പേരാണ് തട്ടിപ്പിനിരയായത്. ഇവരിൽ നിന്നും 34,000 ഡോളറും സംഘം തട്ടിയെടുത്തു.
വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് ഇരകളുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഐവറി കോസ്റ്റിൽ 24 പേർ അറസ്റ്റിലായി. തട്ടിപ്പ് സംഘത്തിലുൾപ്പെട്ട മറ്റുള്ളവർക്കായി ഇന്റർപോൾ അന്വേഷണം നടത്തുകയാണ്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.