16 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 4, 2025
January 1, 2025
December 2, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024
October 2, 2024
September 26, 2024
August 9, 2024

സൂക്ഷിച്ചോ… ഈ ആപ്പ് നിങ്ങളുടെ ഫോണിലുണ്ടോ?എങ്കിൽ വാട്സ്ആപ്പ് വിവരങ്ങളെല്ലാം ഹാക്ക് ചെയ്യപ്പെടാം

Janayugom Webdesk
August 2, 2023 4:12 pm

നിരവധി പണം വിഴുങ്ങുന്ന ആപ്പുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ അധികൃതര്‍ നിരവധി മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ ഒരു ആപ് ഇപ്പോൾ പ്രചരിക്കുകയാണ്.‘സേഫ് ചാറ്റ്’ എന്ന ഫേക് ആൻഡ്രോയിഡ് ചാറ്റിങ് ആപ് ഉപയോഗിച്ച് ദക്ഷിണേഷ്യയിലെ ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. വാട്സ്ആപിലൂടെയാണ് ഈ മാൽവെയർ പ്രചരിക്കുന്നത്.
സൈബർ സുരക്ഷാ സ്ഥാപനമായ സൈഫിർമയിലെ ഗവേഷകരാണ് ദക്ഷിണേഷ്യൻ മേഖലയിലെ വ്യക്തികളെ ലക്ഷ്യമിട്ടുള്ള നൂതന ആൻഡ്രോയിഡ് മാൽവെയർ കണ്ടെത്തിയത്. ‘സേഫ് ചാറ്റ്’ ആപിന്റെ വ്യാജ ആൻഡ്രോയിഡ് ഉപയോഗിച്ച് ചാറ്റിൽ നിന്നു ഡാറ്റ മോഷ്ടിക്കുന്ന ഈ ആക്രമണത്തിന് പിന്നിൽ APT Bahamut ആണെന്ന് സൈഫിർമയുടെ പ്രാഥമിക സാങ്കേതിക വിശകലനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു, ആൻഡ്രോയിഡ് സ്പൈവെയർ Cov­erlm ന്റെ ഒരു വകഭേദമാണ് ഈ ആപെന്നാണ് സംശയിക്കുന്നത്. ഇത്തരം ക്ഷുദ്രവെയറുകൾക്ക് ടെലിഗ്രാം,സിഗ്നൽ,വാട്ട്‌സ്ആപ്പ്, വൈബർ, ഫേസ്ബുക്ക് മെസഞ്ചർ തുടങ്ങിയ ആപുകളിൽ നിന്ന് ഡാറ്റ മോഷ്ടിക്കാൻ കഴിയും . ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നവരെ ഒരു റജിസ്ട്രേഷൻ പ്രക്രിയയിലൂടെ കൊണ്ടുപോകുന്നു. പ്രവേശനം ആക്‌സസ് ചെയ്യുന്നത് പോലെയുള്ള അനുമതികൾ നൽകാൻ ഉപയോക്താവിന് നിർദ്ദേശം നൽകുന്ന പോപ്-അപ്പ് സന്ദേശങ്ങൾ അത് കാണിക്കും. കോൺടാക്റ്റ് ലിസ്റ്റ്, എസ്എംഎസ്, കോൾ ലോഗുകൾ, സ്റ്റേറേജ്, കൃത്യമായ GPS ലൊക്കേഷൻ ഡാറ്റ. ആൻഡ്രോയിഡിന്റെ ബാറ്ററി ഒപ്റ്റിമൈസേഷൻ തുടങ്ങിയവയിലേക്കുള്ള അനുമതി നൽകാൻ ആപ് ഉപയോക്താക്കളോട് അഭ്യർത്ഥിക്കും. ഉപയോക്താവ് അനുമതികൾ അനുവദിച്ചുകഴിഞ്ഞാൽ, ഹാക്കർമാർക്ക് ഉപകരണത്തിന്റെ പൂർണ്ണ നിയന്ത്രണം നേടാനാകും. ഉറവിടം അറിയാത്ത ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്, ഫോണിൽ ഇതിനകം ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ അൺ ഇൻസ്റ്റാൾ ചെയ്യുകയും കാഷെ മായ്ക്കുകയും ചെയ്യേണ്ടതുണ്ട്.

Eng­lish sum­ma­ry; Do you have this app in your phone? Then all your What­sApp infor­ma­tion can be hacked

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.