23 February 2025, Sunday
KSFE Galaxy Chits Banner 2

Related news

February 14, 2025
February 11, 2025
February 9, 2025
February 6, 2025
January 3, 2025
November 15, 2024
November 14, 2024
November 12, 2024
November 12, 2024
November 2, 2024

ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

Janayugom Webdesk
വാകത്താനം
October 13, 2024 9:21 pm

കോട്ടയം, കാടമുറി സ്വദേശിയായ യുവാവിനെ ഓൺലൈനായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ഗോൾഡ് മൈനിങ് നടത്തി ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 8 തവണകളായി 18.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ കീഴൂർ പുന്നാട്,മീതലെ എന്ന സ്ഥലത്ത് ശ്രീരാഗം വീട്ടിൽ നാരായണൻ മകൻ പ്രദീഷ് എ. കെ (42) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഒരാൾ യുവാവിനെ സമീപിച്ച് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തി ഗോൾഡ് മൈനിങ് ചെയ്തു ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ഇതിനായി ഒരു ആപ്ലിക്കേഷൻ(BGC) m.barrickgoldcapital.com എന്ന ലിങ്ക് വഴി മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് യൂസർ ഐഡിയും പാസ്വേഡും ഉണ്ടാക്കിയ ശേഷം ഈ ആപ്ലിക്കേഷൻ വഴി ട്രേഡ് ചെയ്യാൻ പറയുകയുമായിരുന്നു. 

ആപ്ലിക്കേഷൻ്റെ ചാറ്റ് ഫംഗ്ഷൻ വഴി അയച്ചുകൊടുത്ത വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇയാളെ കൊണ്ട് 18 ലക്ഷത്തോളം രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു. പിന്നീട് പണം തിരികെ ലഭിക്കുന്നതിന് വീണ്ടും 14 ലക്ഷം രൂപ ടാക്സ് ആയി അടയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായിയെന്ന് യുവാവിന് മനസ്സിലായത്. ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തുന്ന ശരിയായ കമ്പനികളുടെ രൂപത്തിലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ടാക്കിയാണ് ഇവർ തട്ടിപ്പിന് ഉപയോഗിക്കുന്നത്. യുവാവിന്റെ പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പണം തട്ടിയെടുത്ത ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിവിധ ബാങ്കുകൾ വഴി തട്ടിയെടുത്ത പണം ഇയാൾ പിൻവലിച്ചിട്ടുള്ളതായി മനസ്സിലാക്കി ഇയാളെ പിടികൂടുകയായിരുന്നു. ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരിൽ അക്കൗണ്ടുകൾ തുടങ്ങി ഇതിലൂടെയാണ് ഇയാൾ പണം പിൻവലിച്ചിരുന്നത്. പതിനഞ്ചോളം അക്കൗണ്ടുകൾ ഇയാൾ ഇങ്ങനെ എടുത്തതായി അറിവായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ശ്രീ ഷാഹുൽ ഹമീദ് ഐ. പി. എസിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദീഷിനെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. 

TOP NEWS

February 22, 2025
February 22, 2025
February 22, 2025
February 22, 2025
February 22, 2025
February 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.