17 February 2026, Tuesday

Related news

February 17, 2026
February 16, 2026
February 12, 2026
February 7, 2026
February 5, 2026
February 2, 2026
January 18, 2026
January 15, 2026
January 14, 2026
January 12, 2026

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: കൂത്തുപ​റ​മ്പ് സ്വ​ദേ​ശി​നി​യു​ടെ 9.58 ല​ക്ഷം നഷ്ടമായി

Janayugom Webdesk
ക​ണ്ണൂ​ർ
September 7, 2024 5:56 pm

ടാ​സ്കു​ക​ൾ ചെ​യ്താ​ൽ ഉ​യ​ർ​ന്ന ലാ​ഭം ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യു​ടെ 9.58 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ 32 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം 26 മു​ത​ൽ ഇ​ക്ക​ഴി​ഞ്ഞ മൂന്നു വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ടെ​ലി​ഗ്രാം വ​ഴി ഒ​രു സ​ന്ദേ​ശം വ​രി​ക​യും യു​വ​തി അ​തി​ന് മ​റു​പ​ടി ന​ൽ​കു​ക​യും ചെയ്തു.

ടാ​സ്കു​ക​ൾ ചെ​യ്താ​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു സ​ന്ദേ​ശം. ആ​ദ്യം മൂ​ന്ന് ടാ​സ്കു​ക​ൾ ന​ൽ​കു​ക​യും അ​ത് പൂ​ർ​ത്തി​ക​രി​ച്ച​പ്പോ​ൾ ലാ​ഭ​വി​ഹി​തം ന​ൽ​കി യു​വ​തി​യു​ടെ​വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. മു​ന്നോ​ട്ട് ടാ​സ്കു​ക​ൾ ചെ​യ്യാ​ൻ പ​ണം ന​ൽ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഉ​യ​ർ​ന്ന ലാ​ഭ​വി​ഹി​തം മോ​ഹി​ച്ച് യു​വ​തി പ​ണം നൽകി. 9,58,000 രൂ​പ കൈ​പ​റ്റി​യ ശേ​ഷം ലാ​ഭ​വി​ഹി​ത​മൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് യു​വ​തി ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് സൈ​ബ​ർ പൊ​ലീ​സി​ൽ പ​രാ​തി നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.