ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇഡി നോട്ടീസ്. ഓൺലൈൻ ചൂതാട്ട കേസിലാണ് ഇഡി നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശം നൽകിയത്. മഹാദേവ് ഓൺലൈൻ ബെറ്റിങ് കേസുമായി ബന്ധപ്പെട്ടാണ് രൺബീറിനെ ചോദ്യം ചെയ്യുക.
മറ്റ് ചില പ്രമുഖ അഭിനേതാക്കളെയും ഗായകരെയും ഇഡി അന്വേഷണ ഏജൻസി ചോദ്യം ചെയ്യലിന് വിളിച്ചേക്കുമെന്നാണ് വിവരം. യുഎ ഇയിൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന മഹാദേവ് ബുക്ക് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങിൽ ബോളിവുഡില്‍ നിന്നുള്ള പ്രമുഖർ എല്ലാം പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെയും അന്വേഷണം നടക്കുന്നത്.
ടൈഗർ ഷ്രോഫ്, സണ്ണി ലിയോൺ, നേഹ കക്കർ, ആതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, എല്ലി അവ്‌റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി ഖർബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക്, സുഖ്‌വീന്ദർ സിംഗ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഓൺലൈൻ ബെറ്റിങ് പ്ലാറ്റ്‌ഫോമായ മഹാദേവ് ബുക്ക് ആപ്പിന്റെ നിരവധി സംസ്ഥാനങ്ങളിലെ ഓഫീസുകളും ഇഡി പരിശോധിക്കുകയാണ്.
English Summary:Online gambling case; ED notice to Ranbir Kapoor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.